#DCCTreasurerDeath | ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം, പൊലീസ് അന്വേഷണം

 #DCCTreasurerDeath | ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം, പൊലീസ് അന്വേഷണം
Dec 29, 2024 07:10 AM | By VIPIN P V

കല്‍പ്പറ്റ: ( www.truevisionnews.com ) വയനാട് ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെയും മകന്‍റെയും മരണത്തിൽ വിവാദം കനക്കുന്നു. സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന്‍റെ രാജി ആവശ്യം ശക്തമാക്കി സിപിഎം.

ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎൽഎ ഓഫീസിലേക്ക് സിപിഎം നാളെ മാർച്ച് നടത്തും.

അതേസമയം അടിസ്ഥാനരഹിതമായ ആരോപണവും വ്യാജ രേഖയും തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ് പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഐസി ബാലകൃഷ്ണൻ.

അതേസമയം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിക്കും.

തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. സുൽത്താൻബത്തേരി പൊലീസ് ആണ് എൻഎം വിജയന്‍റെയും മകന്‍റെയും ആത്മഹത്യ അന്വേഷിക്കുന്നത്.

അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി വിജയന്‍റെയും മകന്‍റെയും മരണത്തിന് ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം.

എൻഎം വിജയന്‍റെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

താൻ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നാണ് അന്ന് കണ്ടെത്തിയത്.

ആരോപണത്തിന് പിന്നിലുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തിരുന്നു. താൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ പരാതിക്കാര്‍ എന്തുകൊണ്ട് ഇതുവരെ രംഗത്ത് വന്നില്ലെന്നും എംഎൽഎ ചോദിച്ചു.

ഉപജാപക സംഘമാണോ എൻഎം വിജയനെ ചതിച്ചതെന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയിൽ പീറ്ററും വിജയനും തമ്മിലാണ് കരാര്‍.

എന്തുകൊണ്ട് പീറ്റർ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവർ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

#Death #DCCTreasurer #Son #CPM #police #probe #intensify #ICBalakrishnan #MLA #resignation #demand

Next TV

Related Stories
#attack | നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനമിട്ടു,; ചിത്രമെടുത്ത ഹോംഗാര്‍ഡിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Jan 1, 2025 10:46 PM

#attack | നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനമിട്ടു,; ചിത്രമെടുത്ത ഹോംഗാര്‍ഡിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍...

Read More >>
#fire | സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

Jan 1, 2025 10:34 PM

#fire | സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

ഷീറ്റ് മേഞ്ഞ വീട് പൂർണ്ണമായും കത്തിയതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂർണ്ണമായും നശിച്ചു....

Read More >>
#VDSatheesan | വയനാട് പുനരധിവാസം; പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കും -വി.ഡി സതീശൻ

Jan 1, 2025 10:00 PM

#VDSatheesan | വയനാട് പുനരധിവാസം; പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കും -വി.ഡി സതീശൻ

പുനരധിവാസത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും വി ഡി സതീശൻ...

Read More >>
#kannuraccident |  വളക്കൈ അപകടം: ‘ബസ് അമിത വേഗത്തിലായിരുന്നു; ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച’; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

Jan 1, 2025 09:33 PM

#kannuraccident | വളക്കൈ അപകടം: ‘ബസ് അമിത വേഗത്തിലായിരുന്നു; ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച’; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

ബസ് അമിത വേഗത്തിലായിരുന്നു. സ്‌കൂള്‍ ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍...

Read More >>
Top Stories

Entertainment News